ദേശീയപാതയിലെ കുഴിയിൽ വീണു; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
Tuesday, June 17, 2025 10:08 PM IST
കോഴിക്കോട്: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിൽ മുക്കാളി കെഎസ്ഇബി ഓഫീസിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണു മരിച്ചത്.
കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ഇരുചക്ര വാഹനം മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാണുവിനെ മാഹി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ബീനയാണ് ഭാര്യ. മക്കൾ: അഗിന, അനുരാഗ്. മരുമക്കൾ: മിറാഷ്, സുപർണ. രണ്ടാഴ്ച മുമ്പ് ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർ കുഴിയിൽ വീണ് മരിച്ചിരുന്നു.