കോഴിക്കോട് പയ്യോളിയിലെ അഭിഭാഷകന്റെ വീട്ടിലെ മോഷണം; രണ്ട് പേർ അറസ്റ്റിൽ
Wednesday, June 18, 2025 1:33 AM IST
കോഴിക്കോട്: പയ്യോളിയിൽ അഭിഭാഷകന്റെ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തെങ്കാശി അംബേദ്കര്തെരു ഇരട്ടക്കുളം സ്വദേശികളായ കുമാര്‍(45), വെയില്പുരം കള്ളക്കുറിശ്ശി സ്വദേശി കണ്ണന്(43) എന്നിവരാണ് അറസ്റ്റിലായത്.
പയ്യോളിയിലെ അഭിഭാഷന് വിഎ നജീബിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന, പയ്യോളി ടൗണിന് സമീപം തന്നെയുള്ള വിഎവിഎം വില്ലയിലാണ് കവര്‍ച്ച നടന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്താന്‍ ഇടയാക്കിയത്.
മോഷ്ടാക്കള്‍ കൊണ്ടുപോയ സാധനങ്ങള്‍ ആക്രിക്കടയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.