ജറുസലേമിലെ യുഎസ് എംബസി മൂന്ന് ദിവസം അടച്ചിടുന്നു
Wednesday, June 18, 2025 6:22 AM IST
ജറുസലേം: ബുധനാഴ്ച മുതൽ വെള്ളി വരെ ജറുസലേമിലെ യുഎസ് എംബസി അടച്ചിടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്.
മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
"സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡ് നൽകിയ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട്, ജറുസലേമിലെ യുഎസ് എംബസി ബുധൻ മുതൽ വെള്ളിയാഴ്ച വരെ അടച്ചിടും. ഇതിൽ ജറുസലേമിലെയും ടെൽ അവീവിലെയും കോൺസുലാർ വിഭാഗങ്ങളും ഉൾപ്പെടുന്നു'.- സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.