നിലന്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണം; വ്യാഴാഴ്ച വോട്ടെടുപ്പ്
Wednesday, June 18, 2025 6:58 AM IST
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണമാണുള്ളത്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. വ്യാഴാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും.
ഇരുപത് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശമാണ് ചൊവ്വാഴ്ച നടന്നത്. നഗരത്തിൽ വിവിധയിടങ്ങളിലായി എൽഡിഎഫും യുഡിഎഫും പ്രവർത്തകരെ അണിനിരത്തിയപ്പോൾ മഴ പെയ്തെങ്കിലും ആവേശം ചോർന്നില്ല. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവരുംകൂടി ചേർന്നതോടെ നഗരത്തിൽ ആവേശം അലയടിച്ചു.
ബിജെപിയും കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽനിന്ന് ഒട്ടും പിന്നോട്ടു പോയില്ല. അതേസമയം പി.വി. അൻവർ കൊട്ടിക്കലാശം ഒഴിവാക്കി.