ഫിഫ ക്ലബ് ലോകകപ്പ്: മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും ഇന്ന് കളത്തിലിറങ്ങും
Wednesday, June 18, 2025 8:09 AM IST
വാഷിംഗ്ടൺ: ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് വമ്പൻ ടീമുകൾ കളത്തിലിറങ്ങും. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്കും സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനും ഇന്ന് മത്സരമുണ്ട്.
ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30 ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മൊറോക്കൻ ടീമായ വൈഡാഡ് എസിയെ നേരിടും. ഫിലാഡൽഫിയയിലെ ലിങ്കൻ ഫിനാൻഷ്യൽ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഇന്ന് രാത്രി 12.30നാണ് റയൽ മാഡ്രിഡിന്റെ മത്സരം. മയാമി ഗാർഡൻസിലുള്ള ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റയൽ സൗദി വമ്പൻമാരായ അൽഹിലാലിനെ നേരിടും.