പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. തു​ക​ല​ശേ​രി സ്വ​ദേ​ശി ബെ​ന്നി(59) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ബെ​ന്നി. സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച ബൈ​ക്കി​ന്‍റെ മി​റ​ർ സ്ഥാ​പി​ച്ചി​രു​ന്ന ക​മ്പി ബെ​ന്നി​യു​ടെ നെ​ഞ്ചി​ൽ തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ ബെ​ന്നി മ​രി​ച്ചു.

ബൈ​ക്ക് അ​മി​ത വേ​ഗ​ത​യി​ൽ ആ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.