മണ്ണാർക്കാട്ട് ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരാസെറ്റാമോളിൽ കമ്പി കഷ്ണം; പരാതി നൽകും
Wednesday, June 18, 2025 11:59 AM IST
പാലക്കാട്: മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യകേന്ദ്രത്തിൽനിന്ന് ലഭിച്ച പാരസെറ്റാമോളിൽ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച പാരസെറ്റാമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തിൽ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി.മുഹമ്മദ് ബഷീർ പ്രതികരിച്ചു.