നി​ല​ന്പൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന നി​ല​ന്പൂ​രി​ൽ നി​ശ​ബ്ദ പ്ര​ചാ​ര​ണം വ​ര്‍​ഗീ​യ​മാ​യി യു​ഡി​എ​ഫ് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് സി​പി​എം പൊ​ളി​റ്റ്ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍. വി​ഷ​യ​ങ്ങ​ളെ രാ​ഷ്ട്രീ​യ ഇ​ത​ര​മാ​ക്കു​ക, വ​ര്‍​ഗീ​യ​വ​ത്ക​രി​ക്കു​ക എ​ന്ന​ത് സ്ഥി​രം യു​ഡി​എ​ഫ് പ​ദ്ധ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യോ​ടു​ള്ള സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ചും എ​ടു​ത്തു പ​റ​ഞ്ഞു. ആ ​സം​ഘ​ട​ന​യ്ക്ക് പ്ര​ത്യേ​കം പ​രി​ശീ​ലി​പ്പി​ച്ച ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന ആ​ളു​ക​ളു​ണ്ട്. അ​വ​രെ​ക്കൂ​ടി യു​ഡി​എ​ഫ് സ്‌​കൂ​ളി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ര്‍​ത്ത് അ​വ​സാ​ന സ​മ​യ​ത്ത് പൂ​ര്‍​ണ​മാ​യി വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ്.

യു​ഡി​എ​ഫ് രാ​ഷ്ട്രീ​യ മാ​ന്യ​ത​യ്ക്ക് നി​ര​ക്കാ​ത്ത പ്ര​ചാ​ര​ണ രീ​തി​യാ​ണ് ഈ ​ഘ​ട്ട​ത്തി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ വി​ശ​ദ​മാ​ക്കി.