മുൻ എംഎൽഎ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു
Wednesday, June 18, 2025 10:49 PM IST
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി.ജെ. ഫ്രാന്‍സിസ് (88) അന്തരിച്ചു. വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.
1996-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി.എസ്. അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനായി.
1978-84 കാലഘട്ടത്തില്‍ ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ഏറെക്കാലം ഡിസിസി വൈസ് പ്രസിഡന്റായിരുന്നു.
ഫ്രാന്‍സിസ് 1987,91 വര്‍ഷങ്ങളില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.ആര്. ഗൗരിയമ്മയ്ക്കെതിരേയാണ് മത്സരിച്ചത്. അതിനുശേഷമാണ് മാരാരിക്കുളത്തുനിന്ന് വിജയിക്കുന്നത്.