ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം: മലയാളി മരിച്ചു
Wednesday, June 18, 2025 11:26 PM IST
നീലഗിരി: ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി മരിച്ചു. ദേവർശോലയിൽ താമസിക്കുന്ന ആറു ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് മടങ്ങുന്പോൾ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു.രാത്രി ഒൻപതിനുശേഷമായിരുന്നു സംഭവം. സ്ഥലത്തുവച്ച് തന്നെ ആറു മരിച്ചു.
സ്ഥലത്തുനിന്നും മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രദേശത്ത് വന്യജീവി അക്രമണം രൂക്ഷമാണ്. ഇതിനു ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.