ചരിത്ര ഭൂരിപക്ഷം നേടും: ആര്യാടൻ ഷൗക്കത്ത്
Thursday, June 19, 2025 7:49 AM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ താൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. വി.ടി.കുഞ്ഞ് എൽപി സ്കൂളിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
മണ്ഡലം തിരിച്ചുപിടിക്കും. ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മഴയത്താണ് പ്രചാരണവും കലാശക്കൊട്ടുമെല്ലാം നടന്നത്. അതിനാൽ തന്നെ ആ ആവേശം വോട്ടെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച പോളിംഗ് നടക്കുമെന്ന് കരുതുന്നു. ചരിത്ര ഭൂരിപക്ഷത്തോടെ നിലമ്പൂർ തിരിച്ചുപിടിക്കുമെന്നും എൽഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.