മഴയിലും ചോരാത്ത ആവേശം; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്
Thursday, June 19, 2025 10:32 AM IST
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
രാവിലെ പെയ്ത മഴയെ അവഗണിച്ചും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ട്. സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് മാങ്കുളത്ത് എല്‍പി സ്കൂളിലെത്തി വോട്ടുചെയ്തു. വീട്ടിക്കുത്ത് എല്‍പി സ്കൂളിലെത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വോട്ട് രേഖപ്പെടുത്തിയത്.
ചുങ്കത്തറ മാര്‍തോമ സ്കൂളിലെത്തി എൻഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും വോട്ടും രേഖപ്പെടുത്തി. പി.വി.അന്‍വര്‍ അടക്കം പത്ത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അൻവർ രാജി വച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.