ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്നമില്ല; ദേശീയതയിൽനിന്നു പിന്നോട്ടില്ല: നിലപാട് കടുപ്പിച്ച് ഗവർണർ
Thursday, June 19, 2025 3:55 PM IST
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഭാരതാംബയുടെ ചിത്രം വേദിയിൽ നിന്ന് ഒഴിവാക്കുന്ന പ്രശ്നമില്ലെന്നും ദേശീയത, രാജ്യസ്നേഹം എന്നിവയിൽനിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ് ഭവനിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബ ചിത്രം വച്ചതിൽ പ്രതിഷേധിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.
ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി തൊഴുന്ന ഗവര്‍ണറുടെ ചിത്രവും രാജ്ഭവന് പുറത്തുവിട്ടു.