ദോ​ഹ: ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക താ​വ​ള​ത്തി​നു​നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ്. ഖത്തറിലുള്ള ഇ​ന്ത്യ​ക്കാ​രോ​ട് പു​റ​ത്ത് ഇ​റ​ങ്ങ​രു​തെ​ന്നാണ് നി​ർ​ദേ​ശം. അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഖ​ത്ത​റി​ലെ അ​മേ​രി​ക്ക​യു​ടെ അ​ല്‍-​ഉ​ദൈ​ദ് വ്യോ​മ​താ​വ​ളം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റാ​ന്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​റാ​ന്‍റെ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ദോ​ഹ​യി​ല്‍ സ്‌​ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യും വാ​ര്‍​ത്താ ഏ​ജ​ന്‍​സി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​റാ​നി​ലെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​റാ​ൻ ഖ​ത്ത​റി​ലേ​ക്ക് മി​സൈ​ലു​ക​ൾ തൊ​ടു​ത്ത​ത്.