തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ മൂ​ന്ന് പേ​രെ വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ട​ക്കം ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്ര​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മ​ണ്ണ​ന്ത​ല സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ (19), പാ​ള​യം സ്വ​ദേ​ശി അ​ഹ്‌​ന (19), മ​രു​തൂ​ര്‍ സ്വ​ദേ​ശി അ​ലീ​ന്‍ (19) എ​ന്നി​വ​രാ​ണ് വെ​ള്ള​റ​ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ൽ​കി​യ​ത്. മ​റ്റു​ള്ള​വ​രെ സം​ഭ​വ സ്ഥ​ല​ത്തു നി​ന്നു​ത​ന്നെ ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ആ​റു​കാ​ണി​യി​ല്‍ നി​ന്ന് കു​ട​പ്പ​ന​മൂ​ട് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍. കൂ​ട്ട​പ്പു ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ക​യ​റ്റം ക​യ​റി​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കാ​ർ ഇ​ട​തു​വ​ശ​ത്തേ​ക്ക് തി​രി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ കാ​ര്‍ ത​ക​ര്‍​ന്നു. യാ​ത്ര​ക്കാ​രാ​യി​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.