വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി
Tuesday, June 24, 2025 12:15 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെത്തിയത്.
വിഎസിനെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങി. തിങ്കളാഴ്ച രാവിലെയാണ് ശ്വാസംമുട്ടലിനെ തുടർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഇതിനിടെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായി. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം.