ചെന്നൈ: ത​മി​ഴ്‌​നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ന​വ​വ​ര​ന്‍ മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി ഡോ​ണ​റ്റ് ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ അ​മ​ര്‍​ലി​യ അ​ല​ക്‌​സി​ന് പ​രി​ക്കു​ണ്ട്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

ഇ​ന്ന് രാവിലെയാണ് അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ ഡോ​ണ​റ്റ് മ​രി​ച്ചു.