ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ ക്ഷ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രാ​ഹു​ൽ ഗാ​ന്ധി​ക്ക് ക​മ്മീ​ഷ​ൻ ക​ത്ത​യ​ച്ചു.

ക​ഴി​ഞ്ഞ 12നാ​ണ് ക​ത്ത​യ​ച്ച​ത്. ച​ർ​ച്ച​യ്ക്കു​ള്ള തീ​യ​തി അ​റി​യി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. ഡ​ൽ​ഹി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ക​ത്തു ല​ഭി​ച്ച​താ​യും രാ​ഹു​ലി​ന്‍റെ ഇ​മെ​യി​ലി​ലേ​ക്കു ക​ത്ത് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​യെ​ന്ന ആ​ക്ഷേ​പം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം ക​ത്തി​നു രാ​ഹു​ൽ ഗാ​ന്ധി മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണു സൂ​ച​ന.