സാമ്പത്തിക തട്ടിപ്പ്; സൗബിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ്
Tuesday, June 24, 2025 5:40 PM IST
കൊച്ചി: മഞ്ഞുമ്മൽ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിന് ഷാഹിര്‍ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്. പ്രതികൾ കുറ്റം ചെയ്തുവെന്നതിന് വ്യക്തമായ തെളിവുകളുണ്ട്.
സിനിമയിൽ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും അത് എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ചും അറിയണം. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് മരട് പോലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
26-ാം തീയതി പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കും. 27ന് സൗബിനടക്കമുള്ളവരോട് ചോദ്യംചെയ്യലിനായി മരട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നു.