തൃശൂരിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു
Saturday, June 28, 2025 7:27 PM IST
തൃശൂർ: തൃശൂരിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. തൃശൂർ അകമലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം.
ഇതോടെ തൃശൂരിനും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിൽ വീണ മണ്ണും കല്ലും മാറ്റാൻ ശ്രമം തുടരുകയാണ്.
മണ്ണ് മാറ്റാനായി മണ്ണ് മാന്തി യന്ത്രം എത്തിച്ചു.