ചേ​റ്റു​വ: തൃ​ശൂ​ർ ചേ​റ്റു​വ ഹാ​ർ​ബ​റി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ വ​ള്ളം എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്നു ക​ട​ലി​ൽ കു​ടു​ങ്ങി. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന 40 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ്-​മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ചേ​റ്റു​വ ക​ട​ലി​ൽ നി​ന്ന് അ​ഞ്ച് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വാ​ടാ​ന​പ്പ​ള്ളി തെ​ക്ക്-​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് വ​ള്ളം കു​ടു​ങ്ങി​യ​ത്.

ക​ഴി​മ്പ്രം സ്വ​ദേ​ശി ഇ​രി​ങ്ങാ​തി​രു​ത്തി മ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​ട്ട​ക​ത്ത​മ്മ എ​ന്ന ഇ​ൻ​ബോ​ർ​ഡ് വ​ള്ള​മാ​ണ് എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​ത്. ക​ഴി​മ്പ്രം, വ​ല​പ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ 40 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.