എസ്എഫ്ഐ സമ്മേളനത്തിന് സ്കൂളിന് അവധി; വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടി
Monday, June 30, 2025 8:32 PM IST
കോഴിക്കോട്: എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സ്കൂളിന് അവധി നൽകിയ സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിഇഓയോട് റിപ്പോര്‍ട്ട് തേടി. കെഎസ്യുവിന്റെ പരാതിയിലാണ് നടപടി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസ് ഹൈസ്കൂളിനാണ് പ്രധാന അധ്യാപകന് അവധി നല്‍കിയത്. എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്റെ സമാപനദിനത്തിൽ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാനാണ് എസ്എഫ്ഐ പ്രവർത്തകർ സ്കൂളിൽ നിന്ന് വിദ്യാർഥികളെ വിളിച്ചിറക്കിയത്.
റാലിയില്‍ വിദ്യാർഥികളെ എത്തിക്കാന്‍ സ്കൂളിന് അവധി നല്‍കണമെന്ന് എസ്എഫ്ഐ നേതാക്കള്‍ പ്രധാന അധ്യാപകനോട് രേഖാമൂലം ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ഹെഡ്മാസ്റ്റര് അവധി പ്രഖ്യാപിക്കുകയായിരുന്നു.
എസ്എഫ്ഐയുടെ ആവശ്യം അനുവദിക്കുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റു വഴികളില്ലായിരുന്നുവെന്ന് പ്രധാന അധ്യാപകന് പറഞ്ഞു.