ഡോ. ഹാരിസിന്റെ പരാതി ഫലം കണ്ടു; വിദ്യാർഥിയുടെ ശസ്ത്രക്രിയ പൂർത്തിയായി
Tuesday, July 1, 2025 8:35 PM IST
തിരുവനന്തപുരം: ഉപകരണങ്ങളുടെ ദൗർലഭ്യത മൂലം ശസ്ത്രക്രിയ തടസപ്പെട്ട കൊല്ലം സ്വദേശിയായ 22കാരന്റെ ശസ്ത്രക്രിയ പൂർത്തിയായി. വെള്ളയാണി കാർഷിക സർവകലാശാലയിലെ വിദ്യാർഥിയുടെ ശസ്ത്രക്രിയയാണ് നടന്നത്. വിദ്യാർഥിയെ ഐസിയുവിലേക്ക് മാറ്റി.
ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ഇല്ലാതിരുന്നതിനാലാണ് വിദ്യാർഥിയുടെ ശസ്ത്രക്രിയ മുടങ്ങിയത്. തുടർന്ന് മെഡിക്കൽ കോളജിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഡോ. ഹാരിസ് രംഗത്തെത്തിയതോടെ വിഷയത്തിൽ സർക്കാർ ഇടപെടുകയായിരുന്നു.
ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.