ഡാര്‍ക് നൈറ്റ് മയക്കുമരുന്ന് വില്പന ശൃംഖല തകര്‍ത്തു; സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി
Tuesday, July 1, 2025 9:50 PM IST
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്പന ശൃംഖല "കെറ്റാമെലന്‍' തകര്‍ത്തെന്ന് എന്‍സിബി (നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ).
കെറ്റാമെലനിന്റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി എഡിസണ് ആണെന്നും ഇയാള്‍ രണ്ട് വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്പന നടത്തുന്നുണ്ടെന്നും എന്‍സിബി അറിയിച്ചു. നാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. മയക്കുമരുന്നടക്കം പിടിച്ചെടുത്തു.
രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ലെവല്‍ 4 ഡാര്‍ക്ക്നെറ്റ് വില്‍പ്പന സംഘമാണ് കെറ്റാമെലോണ്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പാറ്റ്ന, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്നായ എല്‍എസ്ഡി കയറ്റി അയച്ചിരുന്നു.
എന്‍സിബി പിടിച്ചെടുത്ത മരുന്നുകള്‍ക്ക് ഏകദേശം 35.12 ലക്ഷം രൂപ വിലവരും. എല്‍എസ്ഡി ബ്ലോട്ടുകള്‍ ഓരോന്നിനും 2,500-4,000 രൂപ വിലവരും.
ജൂണ്‍ 28 ന് കൊച്ചിയിലെ മൂന്ന് തപാല്‍ പാഴ്സലുകളില്‍ നിന്ന് 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ പിടിച്ചെടുത്തു. അന്വേഷണത്തില്‍ ഒരു സംശയാസ്പദമായ വ്യക്തിയാണ് പാഴ്സലുകള്‍ ബുക്ക് ചെയ്തതെന്ന് കണ്ടെത്തി.
ജൂണ്‍ 29 ന് അദ്ദേഹത്തിന്റെ വസതിയില്‍ പരിശോധന നടത്തി. തിരച്ചിലിനിടെ മയക്കുമരുന്നും ഡാര്‍ക്ക്നെറ്റ് മാര്‍ക്കറ്റുകളിലേക്ക് ആക്സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന പെന്‍ ഡ്രൈവ്, ഒന്നിലധികം ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍ എന്നിവയുള്‍പ്പെടെ വസ്തുക്കളും പിടിച്ചെടുത്തു.
പ്രതിയെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.