ന്യൂ​ഡ​ൽ​ഹി: നാ​വി​ക​സേ​ന​യ്ക്കു വേ​ണ്ടി റ​ഷ്യ​യി​ൽ നി​ർ​മി​ച്ച യു​ദ്ധ​ക്ക​പ്പ​ൽ ഐ​എ​ൻ​എ​സ് ത​മാ​ൽ ക​മ്മീ​ഷ​ൻ ചെ​യ്തു. റ​ഷ്യ​യി​ലെ തീ​ര​ന​ഗ​ര​മാ​യ ക​ലി​നി​ൻ​ഗ്രാ​ഡി​ലാ​ണ് ക​പ്പ​ൽ നി​ർ​മി​ച്ച​ത്. ഇ​വി​ടെ​വ​ച്ചാ​ണ് ക​മ്മീ​ഷ​നിം​ഗ്.

ഇ​ന്ത്യ വി​ദേ​ശ​ത്തു നി​ർ​മി​ച്ച അ​വ​സാ​ന​ത്തെ യു​ദ്ധ​ക്ക​പ്പ​ലാ​കും ഐ​എ​ൻ​എ​സ് ത​മാ​ൽ. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​നി നാ​വി​ക​സേ​ന​യ്ക്കു​ള്ള യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ​ല്ലാം രാ​ജ്യ​ത്തു​ത​ന്നെ​യാ​ണ് നി​ർ​മി​ക്കു​ക.

ക​ലി​നി​ൻ​ഗ്രാ​ഡി​ലെ യാ​ന്താ​ർ ഷി​പ് യാ​ർ​ഡി​ലാ​ണ് ത​മാ​ലി​ന്‍റെ നി​ർ​മാ​ണം ന​ട​ന്ന​ത്. 125 മീ​റ്റ​ർ നീ​ള​വും 3900 ട​ൺ കേ​വു​ഭാ​ര​വു​മു​ള്ള ക​പ്പ​ൽ നൂ​ത​ന റ​ഷ്യ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണു നി​ർ​മി​ച്ച​ത്. ര​ണ്ടു ദ​ശ​ക​ത്തി​നി​ടെ ഇ​ന്ത്യ​ക്കാ​യി റ​ഷ്യ നി​ർ​മി​ച്ച എ​ട്ടാ​മ​ത്തെ ക്രി​വാ​ക് ക്ലാ​സ് യു​ദ്ധ​ക്ക​പ്പ​ലാ​ണി​ത്.