കൊ​ച്ചി: ര​ണ്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ താ​ത്കാ​ലി​ക വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രെ നി​യ​മി​ച്ച ന​ട​പ​ടി നി​യ​മ​പ​ര​മ​ല്ലെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രേ ഗ​വ​ര്‍​ണ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ ഹൈ​ക്കോ​ട​തി എ​ട്ടി​ന് വി​ധി പ​റ​യും.

ചൊ​വ്വാ​ഴ്ച വി​ധി പ​റ​യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കാ​നു​ണ്ടെ​ന്ന ക​ക്ഷി​ക​ളു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് കോ​ട​തി വാ​ദം കേ​ട്ടു. തു​ട​ര്‍​ന്നാ​ണ് എ​ട്ടി​ന് ഉ​ച്ച​യ്ക്ക് 1.30ന് ​വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്.

ഡി​ജി​റ്റ​ല്‍, സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വി​സി​മാ​രാ​യി ഡോ. ​കെ. ശി​വ​പ്ര​സാ​ദ്, ഡോ. ​സി​സ തോ​മ​സ് എ​ന്നി​വ​രു​ടെ നി​യ​മ​ന​മാ​ണ് നി​യ​മ​പ​ര​മ​ല്ലെ​ന്ന് സിം​ഗി​ള്‍ ബെ​ഞ്ച് നേ​ര​ത്തേ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ​തി​രേ​യാ​ണ് ചാ​ന്‍​സ​ല​റാ​യ ഗ​വ​ര്‍​ണ​റും താ​ത്കാ​ലി​ക വി​സി​മാ​രും ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്.