ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി നെതന്യാഹു
Wednesday, July 2, 2025 3:47 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അടുത്തയാഴ്ച അമേരിക്കയിലേക്ക് പുറപ്പെടുമെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
വ്യാപാരക്കരാർ ചർച്ച ചെയ്യും എന്നതൊഴിച്ചാൽ കൂടിക്കാഴ്ചയെ സംബന്ധിക്കുന്ന മറ്റൊരു വിവരവും വെളിപ്പെടുത്താൻ നെതന്യാഹു തയാറായിട്ടില്ല.
ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ എത്രയും വേഗം സംഘർഷം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ സന്ദർശനം. ഇറാനുമായുണ്ടായ സംഘർഷവും ചർച്ച ചെയ്യപ്പെടുമെന്നാണ് നിഗമനം.