വെട്ടുകത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ
Wednesday, July 2, 2025 5:55 AM IST
തൃശൂർ: പെരിഞ്ഞനത്ത് വെട്ടുകത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരിഞ്ഞനം സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജ് (45) ആണ് അറസ്റ്റിലായത്. കയ്പമംഗലം പോലീസാണ് മനോജിനെ അറസ്റ്റ് ചെയ്തത്.
പെരിഞ്ഞനം സമിതി സ്വദേശിയായ യുവതിയുടെ വീട്ടിലാണ് മനോജ് വെട്ടു കത്തിയുമായി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും വെട്ടുകത്തി വീശി ഭികരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. മനോജിന്റെ പേരിൽ കൊടുങ്ങല്ലൂർ. ചാവക്കാട്, മതിലകം, അന്തിക്കാട്, കൈപ്പമംഗലം, തൃശ്ശൂർ വെസ്റ്റ്, ഷൊർണ്ണൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രിയെ ലൈംഗീകമായ പീഢിപ്പിക്കാൻ ശ്രമിക്കൽ, അടിപിടി, അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾ മരണപ്പെടുക, മദ്യലഹരിയിൽ പൊതുസ്ഥത്ത് ശല്യം സൃഷ്ടിക്കുക തുടങ്ങിയ 23 ക്രമിനൽ കേസുകളാണ് മനോജിനെതിരെ ഉള്ളത്.
കൈപ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ബിജു. സബ് ഇൻസ്പെക്ടർമാരായ ഹരിഹരൻ, ജയ്സൺ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജ്യോതിഷ്, ഗിൽബർട്ട്, സിവിൽ പോലീസ് ഓഫീസർമാരായ ഡെൻസ് മോൻ, ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.