മ​യാ​മി: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ന്‍റെ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് റ​യ​ൽ മാ​ഡ്രി​ഡ്. ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ യു​വ​ന്‍റ​സി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചാ​ണ് സ്പാ​നി​ഷ് വ​മ്പ​ൻ​മാ​ർ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

മ​യാ​മി ഗാ​ർ​ഡ​ൻ​സി​ലു​ള്ള ഹാ​ർ‌​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗോ​ൺ​സാ​ലോ ഗാ​ർ​സി​യ​യാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 54-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് റ​യ​ലി​ന്‍റെ ക്വാ​ർ​ട്ട​ർ മ​ത്സ​രം. ബൊ​റൂ​സി​യ ഡോ​ർ​ട്ട്മ​ണ്ട്-​മോ​ൺ​ട്ടേ​രെ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ലെ വി​ജ​യി ആ​യി​രി​ക്കും ക്വാ​ർ​ട്ട​റി​ൽ റ​യ​ലി​ന്‍റെ എ​തി​രാ​ളി​ക​ൾ.