വാ​ഷിം​ഗ്ട​ൺ: ഗാ​സ​യി​ൽ 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് ഇ​സ്ര​യേ​ൽ സ​മ്മ​തി​ച്ചെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യു​ള്ള ഡോ​ണ​ൾ​ഡ്‌ ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം.

ഹ​മാ​സ് ക​രാ​ര്‍ അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ക​രാ​ർ അം​ഗീ​ക​രി​ക്കു​ന്ന​താ​ണ് ഹ​മാ​സി​ന് ന​ല്ല​തെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. വെ​ടി​നി​ര്‍​ത്ത​ല്‍ സ​മ​യ​ത്ത് എ​ല്ലാ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ഗാ​സ​യി​ല്‍ ശാ​ശ്വ​ത സ​മാ​ധാ​നം സ്ഥാ​പി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​ന്തി​മ നി​ർ​ദേ​ശ​ങ്ങ​ൾ ഖ​ത്ത​റും ഈ​ജി​പ്തും അ​വ​ത​രി​പ്പി​ക്കും എ​ന്നും ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. ഗാ​സ​യി​ൽ തി​ങ്ക​ളാ​ഴ്ച ഇ​സ്ര​യേ​ൽ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 74 പേ​രാ​ണ് മ​രി​ച്ച​ത്. ഖാ​ൻ യൂ​നി​സി​ൽ ഏ​ഴ് ഇ​സ്ര​യേ​ലി സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു. ക​വ​ചി​ത വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​യാ​ണ് മ​ര​ണം.