ബര്‍മിംഗ്ഹാം ടെസ്റ്റ്; ഇംഗ്ലണ്ട് പതറുന്നു
Thursday, July 3, 2025 11:35 PM IST
ബര്‍മിംഗ്ഹാം: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 587 റൺസിന് മറുപടി പറയുന്ന ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിലാണ്.
25 റണ്‍സിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ അവരെ ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും ചെറുത്തുനിൽപാണ് രണ്ടാം ദിനം വലിയ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ജോറൂട്ട് (18) ഹാരി ബ്രൂക്കുമാണ് (30) എന്നിവരാണ് ക്രീസില്‍.
ബെന്‍ ഡക്കറ്റിനെയും (0) ഒല്ലി പോപ്പിനെയും (0) ആകാശ് ദീപ് പുറത്താക്കിയപ്പോള്‍ സാക് ക്രൗളിയെ (19) മുഹമ്മദ് സിറാജ് കൂടാരം കയറ്റി. ഇന്ത്യയ്ക്കായി ഒന്നാം ഇന്നിംഗ്സിൽ നായകൻ ശുഭ്മൻ ഗിൽ (269) ഇരട്ട സെഞ്ചുറി നേടി. അർധസെഞ്ചുറികൾ നേടിയ രവീന്ദ്ര ജഡേജ (89), യശസ്വി ജയ്സ്വാളും (87) മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം രാവിലെ ബാറ്റിംഗ് ആരംഭിച്ചത്. ഇംഗ്ലണ്ടിനായി ഷുഹൈബ് ബഷീർ മൂന്നും ക്രിസ് വോക്സും ജോഷ് ടോംഗും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.