മെഡിക്കൽ കോളജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി വി.എൻ. വാസവൻ
Friday, July 4, 2025 10:13 AM IST
കോട്ടയം: മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി വി.എൻ. വാസവൻ. സംസ്കാര ചടങ്ങിന്റെ ചിലവിനായി 50,000 രൂപ ഇന്നുതന്നെ നൽകുമെന്നും ബാക്കി പിന്നാലെ നൽകുമെന്നും മന്ത്രി അറിയിച്ചു.
വ്യാഴാഴ്ച വീട്ടിൽ ആരുമില്ലെന്ന് അറിഞ്ഞതിനാലാണ് അങ്ങോട്ട് പോകാതിരുന്നതെന്നും ഇന്ന് വൈകുന്നേരം തന്നെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, അപകടത്തിനു പിന്നാലെ തിരച്ചിൽ നിർത്തിവച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഹിറ്റാച്ചി കൊണ്ടുവരണമെന്ന് താനാണ് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.