വയനാട് ദുരന്തബാധിതരുടെ വായ്പ ഏഴുതി തള്ളല്‍; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Friday, July 4, 2025 11:26 AM IST
കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അടങ്ങുന്ന ഡിവിഷന് ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
വയനാട് ദുരന്തബാധിതരുടെ വായ്പ ഏഴുതി തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും. ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്ക് വായ്പാ എഴുതിത്തള്ളല്‍ ശിപാര്‍ശ നല്കാന് അധികാരമില്ലെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച വിശദീകരണം നല്‍കിയെങ്കിലും കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.