തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഉ​ണ്ടാ​യ ദാ​രു​ണ​മാ​യ അ​പ​ക​ട​ത്തി​ല്‍ പ്രി​യ​പ്പെ​ട്ട ബി​ന്ദു മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വം ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കു​ടും​ബ​ത്തി​ന്‍റെ ദു:​ഖം ത​ന്‍റെ ദു:​ഖ​മാ​ണെ​ന്നും കു​റി​ച്ചു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. സ​ര്‍​ക്കാ​ര്‍ പ്രി​യ​പ്പെ​ട്ട ബി​ന്ദു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച‍​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യോ​ടു ചേ​ര്‍​ന്ന കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി ഭാ​ഗം ഇ​ടി​ഞ്ഞു വീ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​യാ​യ മ​ക​ൾ​ക്ക് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ബി​ന്ദു.

ക​ഴു​ത്തി​ന് ക​ല​ശ​ലാ​യ വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് മ​ക​ളും അ​വ​സാ​ന​വ​ര്‍​ഷ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ ന​വ​മി​യെ ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ക​ളെ കു​ളി​പ്പി​ച്ച് വാ​ര്‍​ഡി​ലാ​ക്കി​യ​ശേ​ഷം മാ​താ​വ് ബി​ന്ദു കു​ളി​ക്കാ​നാ​യി പോ​യ​പ്പോ​ഴാ​യി​രു​ന്നു കെ​ട്ടി​ടം ത​ക​ര്‍​ന്നു വ​ന്‍ അ​പ​ക​ട​മു​ണ്ടാ​യ​ത്.