പെരുമ്പാവൂരിൽ 6.5 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി അറസ്റ്റിൽ
Friday, July 4, 2025 3:58 PM IST
കൊച്ചി: പെരുമ്പാവൂരിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. ആസാം നാഗോൺ സ്വദേശി അസറുൾ ഇസ്ലാമാണ് അറസ്റ്റിലായത്.
എക്സൈസിന്റെ ലഹരിവേട്ടയിലാണ് ഇയാൾ പിടിയിലായത്. പ്രതി ആസാമിൽ നിന്നാണ് ലഹരി എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പെരുമ്പാവൂരിൽ ഒരു ഡപ്പിക്ക് 850 രൂപ നിരക്കിൽ വില്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.