കോട്ടയം മെഡിക്കൽ കോളജിലെ അപകടം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Friday, July 4, 2025 8:20 PM IST
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോട്ടയം ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയോടു ചേര്‍ന്ന കെട്ടിടത്തിലെ ശുചിമുറി ഭാഗം ഇടിഞ്ഞു വീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. രോഗബാധിതയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു.
കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു വന്‍ അപകടമുണ്ടായത്.