"കോ​പ് 28'; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ദു​ബാ​യി​ലെ​ത്തും
"കോ​പ് 28';  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ദു​ബാ​യി​ലെ​ത്തും
Thursday, November 30, 2023 3:22 AM IST
ദു​ബാ​യ്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന‌​ട​ക്കു​ന്ന കാ​ലാ​വ​സ്ഥ ഉ​ച്ച​കോ‌​ടി "കോ​പ്28'​ന് ഇ​ന്നു ദു​ബാ​യി​ൽ തു​ട​ക്ക​മാ​കും. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഭ​ക്ഷ്യ സം​വി​ധാ​നം, സു​സ്ഥി​ര കൃ​ഷി, കാ​ലാ​വ​സ്ഥ ക​ർ​മ പ​ദ്ധ​തി എ​ന്നി​വ​യി​ൽ ലോ​ക രാ​ഷ്ട്ര​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ക​യാ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ന​യ രൂ​പീ​ക​ര​ണ​ത്തി​ൽ സു​പ്ര​ധാ​ന തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട യു​എ​സ്, ചൈ​ന രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ ഉ​ച്ച​കോ‌​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. ഇ​ന്ന് ദു​ബാ​യി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നാ​ളെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.


ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ലും തു​ട​ർ​ന​ട​പ​ടി​ക​ളി​ലും എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു.
Related News
<