പാർട്ടി നടപടി നേരിട്ട നേതാവ് ബ്രാഞ്ച് സെക്രട്ടറി; പയ്യന്നൂർ സിപിഎമ്മിൽ പോസ്റ്റർ പ്രതിഷേധം
Wednesday, September 18, 2024 10:11 AM IST
കണ്ണൂർ: പയ്യന്നൂർ സിപിഎമ്മിൽ പോസ്റ്റർ പ്രതിഷേധം. സാമ്പത്തിക തിരിമറിയുടെ പേരിൽ നടപടിയെടുത്ത നേതാവിനെ പയ്യഞ്ചാലിൽ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിനെതിരേയാണ് പ്രതിഷേധം.
സഹകരണ സ്ഥാപനത്തിലെ സാമ്പത്തിക തിരിമറിയെ തുടർന്ന് കഴിഞ്ഞ വർഷം സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്ന് നേതാവിനെ തരംതാഴ്തിയിരുന്നു. ഇയാളെ സ്ഥാപനത്തിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഈ നേതാവിനെ ബ്രാഞ്ച് സെക്രട്ടറിയായിതെരഞ്ഞെടുത്തതിൽ പ്രതിഷേധം അറിയിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പോസ്റ്ററുകൾക്ക് പിന്നിൽ വ്യക്തിതാത്പര്യങ്ങളാണെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം.