സഹപ്രവർത്തകരുടെ പേര് എഴുതിവച്ചു, പോലീസുകാരൻ മരിച്ച നിലയിൽ
Wednesday, October 4, 2023 5:52 PM IST
മൂവാറ്റുപുഴ: സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശി ജോബി ദാസാണ് മരിച്ചത്.
കളമശേരി എആര്‍ ക്യാമ്പിലെ ഡ്രൈവറാണ് ജോബി ദാസ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കടുത്ത മാനസിക സമ്മര്‍ദമാണ് മരണത്തിനു കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കൂടാതെ കുറിപ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ പേരുകളും ഉണ്ട്.
മരണത്തിന് കാരണക്കാര്‍ അഷറഫ്, ഗോപി എന്നീ രണ്ട് പോലീസുകാരാണെന്നും ഇവർ ബോധപൂര്‍വം ഇന്‍ക്രിമെന്റ് തടഞ്ഞുവെന്നുമാണ് കുറിപ്പിലുള്ളത്.