ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ള്‍,ഡീ​സ​ല്‍ കാ​റു​ക​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ക്കി
ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ള്‍,ഡീ​സ​ല്‍ കാ​റു​ക​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ക്കി
Wednesday, November 29, 2023 7:32 AM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്‌​റ്റേ​ജ് മൂ​ന്ന് പ്ര​കാ​രം പെ​ട്രോ​ള്‍,ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ അ​ന്ത​രീ​ക്ഷ വാ​യു​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണി​ത്. ഇ​തു പ്ര​കാ​രം ഡ​ല്‍​ഹി, ഗു​രു​ഗ്രാം, ഫ​രീ​ദാ​ബാ​ദ്,ഗാ​സി​യാ​ബാ​ദ്,ഗൗ​തം ബു​ദ്ധ് ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​നി മു​ത​ല്‍ ബി​എ​സ് മൂ​ന്നി​ല്‍​പ്പെ​ട്ട പെ​ട്രോ​ള്‍,ബി​എ​സ് നാ​ലി​ല്‍ ഉ​ള്‍​പ്പെ​ട്ട ഡീ​സ​ല്‍ നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്ക് റോ​ഡി​ലി​റ​ങ്ങാം. ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ലെ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​കു​പ്പ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ ഉ​ത്ത​ര​വി​റ​ക്കുമെന്നാണ് വിവരം.

ഡ​ല്‍​ഹി​യി​ലെ വാ​യു​വി​ന്‍റെ നി​ല​വാ​ര​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ത​ല​സ്ഥാ​ന ന​ഗ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ലി​നീ​ക​ര​ണ​ത്തെ ചെ​റു​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ ബാ​ധ്യ​ത​യു​ള്ള ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ ദി ​ക​മ്മീ​ഷ​ന്‍ ഫോ​ര്‍ എ​യ​ര്‍ ക്വാ​ളി​റ്റി മാ​നേ​ജ്‌​മെ​ന്റ്(​സി​എ​ക്യു​എം) ചൊ​വ്വാ​ഴ്ച യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.


ഇ​ന്ത്യ​ന്‍ മെ​റ്റ​റോ​ള​ജി​ക്ക​ല്‍ വി​ഭാ​ഗം അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം അ​പ​ക​ട​ക​ര​മാം വി​ധ​ത്തി​ലേ​ക്ക് താ​ഴ്ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ന​ഗ​ര​ത്തി​ലെ 24 മ​ണി​ക്കൂ​റി​ലെ ശ​രാ​ശ​രി എ​യ​ര്‍ ക്വാ​ളി​റ്റി ഇ​ന്‍​ഡ​ക്‌​സ്(​എ​ക്യു​ഐ) എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്കാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് 395 ആ​യി​രു​ന്നെ​ങ്കി​ല്‍ ചൊ​വ്വാ​ഴ്ച അ​ത് 312 ആ​യി കു​റ​ഞ്ഞ​ത് ആ​ശ്വാ​സ​ത്തി​നു​ള്ള വ​ക​യാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<