കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി യുവാവ് പിടിയിൽ
Friday, August 9, 2024 7:23 AM IST
വയനാട്: സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച എംഡിഎംഎ പിടികൂടി. മുത്തങ്ങയില്‍ ആണ് സംഭവം. കോഴിക്കോട് പുതുപ്പാടി സ്വദേശി ഷംനാദിനെ പോലീസ് അറസ്റ്റുചെയ്തു.
ഒന്നേകാല്‍ കിലോയോളം എംഡിഎംഎ ഇയാളിൽനിന്ന് പിടിച്ചെടുത്തു. പാഴ്സല്‍ ലോറിയില്‍ ആണ് ഇയാൾ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.
ലോറിയിലെ ക്യാബിനില്‍ സൗണ്ട് ബോക്സില്‍ കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കേരളത്തിലേക്ക് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎ പിടികൂടിയത്.