അഞ്ച് തരം ലഹരിമരുന്നുമായി ഗർഭിണിയും സംഘവും പിടിയിൽ
Thursday, January 26, 2023 5:45 PM IST
കൊച്ചി: ഹോട്ടൽ മുറിയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ച് തരം ലഹരിമരുന്നുകളുമായി ഗർഭണിയും സംഘവും പിടിയിൽ. ആലുവ സ്വദേശികളായ അപർണ, സനൂപ്, നൗഫൽ എന്നിവരാണ് പിടിയിലായത്.
ആറ് മാസം ഗർഭിണിയായ അപർണയുടെ ചികിത്സയ്ക്കെന്ന പേരിൽ ഇടപ്പള്ളിയിലെ ആശുപത്രിക്ക് സമീപമുള്ള ഓയോ ഹോട്ടലിൽ താമസിച്ച് വരികയായിരുന്നു പ്രതികൾ. ഇവരുടെ പക്കൽ നിന്ന് എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപ്, കഞ്ചാവ്, ഹെറോയിൻ, നൈട്രോസ്പാം ഗുളിക എന്നിവ കണ്ടെത്തി.
അപർണ മുമ്പും ലഹരിക്കടത്ത് കേസിൽ പ്രതിയായ വ്യക്തിയാണെന്നും സനൂപിനെതിരെ കൊലപാതകശ്രമം അടക്കമുള്ള കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.