ഇക്വഡോറിൽ ഭൂചലനം; നാല് പേർ മരിച്ചു
Sunday, March 19, 2023 3:13 AM IST
ക്വിറ്റോ: ഇക്വഡോറിന്റെ ദക്ഷിണ മേഖലയിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ നാല് പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉറവിടം പസഫിക് തീരത്തുള്ള ഗുവാക്വിൽ പട്ടണത്തിലാണ്.
ക്വെൻക നഗരത്തിലെ കെട്ടിടത്തിന്റെ ഭാഗങ്ങൾ ഭൂചലനത്തിൽ അടർന്നുവീണ് സമീപത്തെ റോഡിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്ന ഒരാൾ മരിച്ചു. എൽ ഓറോ പട്ടണത്തിലെ രണ്ട് നില കെട്ടിടം തകർന്നാണ് മൂന്ന് പേർ മരണപ്പെട്ടത്.
ഭൂചലനത്തെത്തുടർന്ന് മേഖലയിലെ വൈദ്യുത ബന്ധവും ടെലിഫോൺ ലൈനുകളും വിച്ഛേദിക്കപ്പെട്ടു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.