ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി
സ്വന്തം ലേഖകൻ
Thursday, February 2, 2023 11:41 AM IST
പാലക്കാട്: ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ക്വാറിയുടെ മതിൽ ഉൾപ്പെടെ തകർത്തു.
പെരുന്തുരുത്തി കളത്തിൽ വേലായുധൻ എന്നയാളുടെ പറമ്പിലെ മരങ്ങളും നശിപ്പിച്ചു. ഇതിനിടെ, അട്ടപ്പാടി നരസിമുക്കിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. അഗളി സ്വദേശി പോത്താനാമൂഴിയിൽ പോൾ മാത്യുവിന്‍റെ 450 വാഴകളും തെങ്ങുകളും, കപ്പയുമാണ് കാട്ടാനകൾ നശിപ്പിച്ചത്.