ഭക്ഷ്യവിഷബാധ: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Sunday, January 29, 2023 11:48 AM IST
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പറവൂർ ചേന്ദമംഗലം സ്വദേശി ജോർജ് ആണ് മരിച്ചത്. പറവൂർ മജ്ലിസ് ഹോട്ടലിൽനിന്നും കഴിച്ച ഭക്ഷണത്തിൽനിന്നായിരുന്നു ജോർജിന് ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ജോർജ് ഉൾപ്പെടെ ഒൻപത് പേർ ചികിത്സ തേടിയിരുന്നു. ജോർജ് മൂന്നു ദിവസം മുൻപ് ആശുപത്രിവിട്ടു. ഇന്നലെ വീട്ടിൽവച്ച് മരിച്ചു.
കുഴിമന്തിക്കൊപ്പം അൽഫാമും ഷവായിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എഴുപതിലേറെ ആളുകൾക്ക് അസ്വസ്ഥതയുണ്ടായി. ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഹോട്ടലിലെ പ്രധാന പാചകക്കാരനെ അറസ്റ്റും ചെയ്തു.