കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​രി​ല്‍ മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധി​ച്ച കേ​സി​ല്‍ ബു​ധ​നാ​ഴ്ച വി​ധി പ​റ​യും. കു​ന്ന​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക.

കേ​സി​ല്‍ ജൂ​ലൈ 29ന് ​മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ ഗ്രോ​വാ​സു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​ക്കി​യി​രു​ന്നു. ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി പ്ര​തി​ഷേ​ധി​ച്ചെ​ന്നാ​ണ് കേ​സ്.

അതേസമയം, നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ച് കോ​ട​തി പ​രി​സ​ര​ത്ത് ഗ്രോ​വാ​സു മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. നി​ല​മ്പു​ര്‍ വ​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട അ​ജി​ത​യ്ക്കും കു​പ്പു​ദേ​വ​രാ​ജി​നുമാണ് ഗ്രോ​വാ​സു അ​ഭി​വാ​ദ്യ​ങ്ങ​ള​ര്‍​പ്പി​ച്ച​ത്. കോ​ട​തി പ​രി​സ​ര​ത്ത് മു​ദ്രാ​വാ​ക്യം വി​ളി​ക്ക​രു​തെ​ന്ന് കോ​ട​തി നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ത് അ​നു​സ​രി​ക്കാ​തെ​യാ​ണ് ഗ്രോ​വാ​സു മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്.

വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ഹാ​ജ​രാ​യി കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും നേ​രി​ട്ടെ​ത്താ​മെ​ന്ന് ഗ്രോ​വാ​സു നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സാ​ക്ഷി​മൊ​ഴി വാ​യി​ച്ചു കേ​ട്ട​തി​ന് ശേ​ഷം, മാ​വോ​യി​സ്റ്റു​ക​ളെ ച​തി​യി​ലൂ​ടെ പോ​ലീ​സ് വെ​ടി​വെ​ച്ച് കൊ​ന്ന​താ​ണെ​ന്ന് ഗ്രോ​വാ​സു ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നി​ടെ 94 വയസുകാ​ര​നാ​യ ഗ്രോ​വാ​സു​വി​നെ​തി​രാ​യു​ള്ള കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് ജില്ലാ ജ​യി​ലി​ല്‍ ഗ്രോ​വാ​സു​വി​നെ അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. വി​ഷ​യം നി​യ​മ​സ​ഭ​യി​ലും സ​തീ​ശ​ന്‍ ഉ​ന്ന​യി​ച്ചു.