ഗുരുവായൂർ ക്ഷേത്രത്തിലെ "ഫോട്ടോഷൂട്ട് കൊമ്പൻ' വീണ്ടും ഇടഞ്ഞു
Friday, December 2, 2022 10:43 AM IST
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ "ഫോട്ടോഷൂട്ട് കൊമ്പൻ' വീണ്ടും ഇടഞ്ഞു. ക്ഷേത്രത്തിന്റെ പടിഞ്ഞോറേ നടയിൽ വച്ചാണ് ദാമോദർ ദാസ് എന്ന കൊമ്പൻ ഇടഞ്ഞത്.
അക്രമ സ്വഭാവം പുറത്തെടുത്ത ആനയെ ക്ഷേത്രത്തിന്റെ തൂണിൽ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരിക്കുകയാണ്. ആനയുടെ മുകളിൽ ഇരിക്കുന്ന പാപ്പാന് ഇതുവരെ താഴേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല.
നവംബറിൽ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെ ഈ ആന ഇടഞ്ഞ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. പാപ്പാനെ കൊമ്പിൽ കോർത്തെടുത്ത് ആക്രമിക്കാൻ ശ്രമിച്ച ആന ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഇടഞ്ഞത് ഏവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.