ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി സി​റ്റിം​ഗ് സീ​റ്റാ​യ വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ ആ​രൊ​ക്കെ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് ഇ​പ്പോ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ജ​യ സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​കും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​നെ​തി​രേ മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം ആം ​ആ​ദ്മി പാ​ര്‍​ട്ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആം ​ആ​ദ്മിയുടെ ​തീ​രു​മാ​നം ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ​സ്ഥാ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ ത​മ്മി​ല​ടി​യി​ല്ല. അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​നും സ​ച്ചി​ന്‍ പൈ​ല​റ്റി​നും അ​ഭി​മാ​ന പോ​രാ​ട്ട​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും വേ​ണു​ഗോ​പാ​ല്‍ കൂട്ടിച്ചേർത്തു.