നികുതി വര്‍ധനവിനെ ന്യായീകരിച്ച് വീണ്ടും ധനമന്ത്രി
സ്വന്തം ലേഖകൻ
Monday, February 6, 2023 4:20 PM IST
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പരിമിതമായ നികുതി വര്‍ധന മാത്രമാണിതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയിരുന്നു. നികുതി വർധനയുടെ പേരിൽ പ്രതിപക്ഷം ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.