ടിഡിഎഫ് അനിശ്ചിതകാല കെഎസ്ആർടിസി സമരം പിൻവലിച്ചു
Friday, September 30, 2022 8:33 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ശനിയാഴ്ച മുതൽ നടപ്പിൽ വരും. സിംഗിൾ ഡ്യൂട്ടിയ്ക്കെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു.
നിയമവിരുദ്ധമായ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് നൽകിയ ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്.
അതേസമയം സമരം ചെയ്യുന്നവർക്ക് ശമ്പളം നൽകില്ലെന്നും പിരിച്ചുവിടാൻ വരെ മടിക്കില്ലെന്നുമുള്ള നിലപാടിലായിരുന്നു മാനേജ്മെന്റും ഗതാഗതമന്ത്രിയും.